Saturday, July 6, 2019

..ചെണ്ടുമല്ലി നടീൽ ഉദ്ഘാടനം ചെയ്തു...
Kmgvhss തവനൂരിൽ ഇന്ന് എത്തിയ ചെണ്ടുമല്ലി തൈകൾ സ്കൂൾ ഉദ്യാനത്തിൽ തയ്യാറാക്കിയ ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.. ഇതിന്റെ ഉദ്ഘാടന കർമ്മം ബഹു :പൂർവ വിദ്യാർത്ഥി സംഘടന പ്രെഡിഡന്റ് ശശിധരൻ അവർകൾ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ SMC ചെയർമാൻ ബഹു :ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ അഥിതി യായി എത്തി.. സ്കൂൾ ഹെഡ് മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ, സറഫു മാസ്റ്റർ, സുധീർ മാസ്റ്റർ, ദിവ്യ പ്രഭാകരൻ, ബിന്ദു, പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്ന ഗോപു മാസ്റ്റർ, ശ്രീജ ടീച്ചർ, പ്രമോദ് മാസ്റ്റർ.. തുടങ്ങിയവർ ആശംസകൾ അറിയിച്ചു..






പരിസ്ഥിതി ദിനം വാരാചരണവുമായി ബന്ധപെട്ടു kmgvhss തവനൂരിൽ ഈ വിഷയവുമായി ബന്ധമുള്ള മലയാളം കവിത ആലാപനം നടന്നു...വിഷയം കൊണ്ടും ഈണം കൊണ്ടും ആലാപനം കൊണ്ടും പരിപാടി മികവുറ്റതായി.. പരിസ്ഥിതി ക്ലബ്‌ നയിക്കുന്ന അധ്യാപിക അധ്യാപകർക്കും ഗായിക ഗായകന്മാർക്കും നന്ദി....

....ജാഗ്രത സമിതി രുപീകരിച്ചു....10.06.2019
കെ. എം.ജി. വി. എച്. എസ്. എസ് തവനൂരിൽ 10.06.2019ൽ സ്കൂൾ പ്രിൻസിപ്പാൾ ബഹു. എംമോഹനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. പ്രസ്തുത സമിതിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ബഹു. മജീദ് (സിവിൽ പോലീസ് കുറ്റിപ്പുറം. )ഉദ്ഘാടനം നിർവഹിച്ചു. സമിതിയുടെ കൺവീനർ ആയി SHO കുറ്റിപ്പുറം (CI of police, kuttipuram ), ചെയർമാൻ സ്കൂൾ പ്രിൻസിപ്പൽ എന്നിവരെയും മറ്റു 20 അംഗ മെമ്പർ മാരെയും തിരഞ്ഞെടുത്തു. VHSE പ്രിൻസിപ്പൽ, HM,PTA പ്രസിഡന്റ്‌, SMC ചെയർമാൻ, വാർഡ്‌മെമ്പർ, സ്കൂൾ ലീഡർ, വനിതാ അധ്യാപിക, സ്കൂൾ കൗൺസിലർ വ്യാപാരി പ്രതിനിധി, ഡ്രൈവർ മാരുടെ പ്രതിനിധി തുടങ്ങിയവർ ആണ് 20അംഗ മെമ്പർമാർ....


12.06.2019
ജൈവ വൈവിധ്യ പാർക്ക്‌ നവീകരിച്ചു.

കെ. എം.ജി.വി. എച്. എസ് തവനൂരിൽ പരിസ്ഥിതി ക്ലബ്‌, സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക്‌ നവീകരിച്ചു. ഇതിന്റെ ഭാഗമായി ബഹു. ഹെഡ് മാസ്റ്റർ സുരേന്ദ്രൻ ആമ്പൽ തൈ നട്ടു കൊണ്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഉത്തര(സെക്രട്ടറി പരിസ്ഥിതി ക്ലബ്‌ )സ്വാഗതം ആശംസിച്ചു. ബയോളജി അധ്യാപികയായ ബിന്ദുമോൾ ടീച്ചർ ആമ്പൽ സ്കൂളിനു നൽകി. ചടങ്ങിൽ സ്കൂളിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.കൃഷ്ണ (പരിസ്ഥിതി ക്ലബ്‌ പ്രസിഡന്റ് ) നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക്‌ നവീകരണ പ്രവൃത്തി നടന്നു


 ലോക ലഹരി വിമുക്ത ദിനം
26 ജൂൺ
ഇന്ന് ജൂൺ 26.ലോക ലഹരി വിമുക്ത ദിനം വിവിധ പരിപാടികളാൽ നടത്തി. ലഹരി വിമുക്ത ക്ലബ്‌ ഉദ്‌ഘാടനം ബഹു. ഹെഡ് മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. 8A വിദ്യാർത്ഥി കളുടെ പ്രത്യേക അസംബ്‌ളി നടന്നു.വളരെ മികവ് പുലർത്തിയ അസംബ്‌ളി മഹബൂബ8A നയിച്ചു.അബ്ദുൽ റാഷിദ്‌ പത്ര വായന നടത്തി. മഹത് വചനം മിന്നത് അവതരിപ്പിച്ചു. നയന 8c കവിത ആലപിച്ചു..ദേവനന്ദ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. ബഹു എക്‌സൈസ് ഓഫീസർ പ്രമോദ് കുട്ടിപ്പാല ലഹരി വിമുക്ത ക്ലാസ്സ്‌ എടുത്തു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ പ്രദർശനം നടന്നു. തവനൂർ അങ്ങാടിയിൽ വച്ചു വഴിയാത്ര കാർക്കും വാഹന യാത്രക്കാർക്കും ബോധവത്കരണത്തോടു കൂടിയ ലഘുലേഖ വിതരണം ചെയ്തു.ലഹരി വിമുക്ത ഹ്രസ്വ ചിത്ര പ്രദർശനം നടത്തി.











റേഡിയോ നാടകം അവതരണം നടന്നു
ബഷീർ അനുസ്മരണ ദിനതോടനുബന്ധിച്ചു
KMGVHSS തവനൂരിൽ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ "അതേ പ്രാർഥന " എന്ന കവിത വിദ്യാരംഗം മലയാളം ക്ലബ്ബിലെ വിദ്യാർത്ഥി കൾ ചേർന്ന് റേഡിയോ നാടകമായി അവതരിപ്പിച്ചു. നാടക രചന മലയാളം അധ്യാപിക യായ അനൂപ നിർവഹിച്ചു. നാടക ശബ്ദ ആവിഷ്കാരം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ചു.

No comments: