
എന്തൊരത്ഭുതം സ്വര്‍ണ്ണക്കിങ്ങിണികെട്ടി സ്വപ്‌ന-
ബന്ധുരം കണിക്കൊന്ന വന്നു നില്‍ക്കുന്നു മുന്നില്‍
മിക്കതും മൃതപ്രായമായൊരീ മണല്‍ക്കാട്ടി-
ലിക്കൊടും വേനല്‍ക്കോളിലെങ്ങനേ വന്നു കുഞ്ഞേ
രക്തപങ്കിലമാകും പൂക്കളെജ്ജ്വലിപ്പുച്ചു
മുക്തി കന്ദളംപോലെ നീ പിറന്നല്ലോ തങ്കം.