Wednesday, October 5, 2011

സര്‍ഗ്ഗാത്മക ക്ലാസ്റൂം സമര്‍പ്പണം

സര്‍ഗ്ഗാത്മക ക്ലാസ്റൂം സമര്‍പ്പണം
(Aspace for Creative Learning)
2011 ഒക്ടോബര്‍ 7, 2.30 pm
സുഹൃത്തേ,
പഠനപ്രവര്‍ത്തങ്ങളില്‍ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ അനുയോജ്യമായ ചുറ്റുപാടുകള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കണ്ടുപരിചയിച്ച ക്ലാസ്റൂം അന്തരീക്ഷത്തിന് പകരം സൗഹാര്‍ദ്ദവും സര്‍ഗ്ഗാത്മകതയും തുളുമ്പുന്ന പഠനമുറികള്‍ കുട്ടികളെ പ്രചോദിപ്പിക്കും. കുട്ടികളുടേയും, അധ്യാപകരുടേയും, രക്ഷിതാക്കളുടേയും കൂട്ടായ്മയിലൂടെ ഇത്തരം ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഈ സ്കൂള്‍. ഒരു പക്ഷെ സംസ്ഥാനത്തിലാദ്യമാട്ടായിരിക്കും ഇത്തരമൊരു സംരംഭം. സ്കൂളിലെ 10 E ക്ലാസ്റൂമാണ് ഈ രീതിയില്‍ തയ്യാറാക്കിയിട്ടുളളത്.

2011 ഒക്ടോബര്‍ 7, 2.30 ന് ബഹുമാനപപ്പെട്ട തവനൂര്‍ MLA ശ്രീ.K.T.ജലീല്‍ ഈ ക്ലാസ്റൂം കുട്ടികള്‍ക്ക് സമര്‍പ്പിക്കും. ജില്ലാ, ഗ്രാമ, ബ്ലോക്ക് പ‍ഞ്ചായത്ത് പ്രതിനിധികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വാധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദ്ദശങ്ങള്‍ നല്‍കാനും താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

                                                           എന്ന്
V.R.മോഹനന്‍ നായര്‍                   P. വിജയന്‍                                     K.K.കമലം
(PTA President)                (Principal HSS)                             (Principal)
                                                            അശ്വതി
                                                   (Class Leader) 


10 E ക്ലാസ്സിലെ ചുമരുകളെ അലങ്കരിക്കുന്ന ചിത്രങ്ങളില്‍ ചിലത്

സൗഗന്ധിക പുഷ്പം തേടി
യാത്ര തിരിച്ച ഭീമന്റെ ഓര്‍മ്മകളില്‍
പൂവിനെക്കാളും
സൗരഭം പരത്തുന്ന തന്റെ
പ്രണയിനിയായിരുന്നു...ദ്രൗപതി.
സൗഗന്ധിക പുഷ്പം ചവിട്ടിയരയ്ക്കപ്പെട്ടപ്പോള്‍
ചതഞ്ഞത് ഭീമന്റെ ഹൃദയമായിരുന്നു. (രണ്ടാമൂഴം)

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്പലോകമല്ലിയുലകം
(രമണന്‍)


ഖസാക്കിലെ ഓത്തുപളളിയിലിരുന്നുകൊണ്ട് അളളാപിച്ചമൊല്ലാക്ക രാവുത്തന്‍മാരുടെ കുട്ടികള്‍ക്ക് ആ കഥ പറ‍ഞ്ഞ്കൊടുത്തു. പണ്ട് പണ്ട് വളരെ പണ്ട്, ഒരു പൗര്‍ണ്ണമി രാത്രിയില്‍ ആയിരത്തൊന്ന് കുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്നു. റബ്ബുല്‍ ആലമീനായ തമ്പുരാന്‍‍റേയും മുത്തുനബിയുടേയും ബദരീങ്ങളുട്യും ഉടയവനായ സെയ്യദ്ദ്മിയാന്‍ ഷെയ്ഖും തങ്ങന്‍മാരുമായിരുന്നു അത്............” കഥ തുടരുകയാണ്. കാലാതിവര്‍ത്തിയായി. ചെതലിയുടെ താഴ്വരയില്‍ മാത്രമല്ല, സ്ഥലകാലങ്ങളെ നിഷ്പ്രഭമാക്കി അനിവാര്യമായ ദശാസന്ധികള്‍ താണ്ടി പറന്ന്, പറന്ന്.....  (ഖസാക്കിന്റെ ഇതിഹാസം)
സഖിമാരേ നമുക്കു ജനക പാര്‍ശ്വേ
ചെന്നാലല്ലീ കൗതുകം.....
നളനും
ദമയന്തിയും
അനുരാഗത്തിന്റേയും വിരഹത്തിന്റേയും
സര്‍പ്പ ദംശനമേറ്റവര്‍
ഇവര്‍ നമ്മുടെ ആട്ടവിളക്കുകള്‍ക്കു
മുമ്പില്‍ രാഗവും രൗദ്രവും കരുണവും
എത്ര വട്ടം ചൊല്ലിയാടി.....‌‌‌‌!
(ഹംസവും ദമയന്തിയും)

ഒരിക്കല്‍ പെട്ടുപോയാല്‍ മതി
കഥയുടെ മാന്ത്രിക ചതുരങ്ങളില്‍ നിന്ന്
നിങ്ങള്‍ക്ക് വിട്ടുപോരാനാകില്ല
എത്ര കാലങ്ങളായി
ആ വേതാളവും നമ്മുടെ വിധികളും
മല്‍പിടുത്തം നടത്തുന്നു  
(വിക്രമാദിത്യനും വേതാളവും) 
"മണ്ണില്‍ നിന്നും മനോരമ്യ-
മായരൂപം വിടര്‍ത്തിയും
നറും വെട്ടം തന്നില്‍ നിന്നും
നാനാ വര്‍ണ്ണങ്ങള്‍ തേടിയും
മൃദു ഗന്ധത്തിങ്കല്‍ നിന്നേതോ
മൃദു സൗരഭ്യമേന്തിയും
അന്തരംഗത്തില്‍ നിറയെ
യാര്‍ദ്രമാധുരി പൂണ്ടുമേ
വിടര്‍ന്നെങ്കില്‍, ക്കൊഴി‍ഞ്ഞെങ്കില്‍
വിചിന്തക്കാതെ ജീവിതം"


അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കൂട്ടുകുടുംബം.
ആട് കോഴി പൂച്ച ഇത്യാദി വളര്‍ത്തുമൃഗങ്ങളും
മനുഷ്യരുമായുള്ള സന്തത സഹവാസം.
ഇണങ്ങലും പിണങ്ങലും കുശുമ്പുകളും കുന്നായ്മകളും.....
ഒപ്പം ഓരോരുത്തരേയും
നൂലിഴപോലെ ബന്ധിപ്പിക്കുന്ന ദാരിദ്ര്യവും.
ചില്ലുപോലെ സുതാര്യമായ വാക്കുകള്‍ കൊണ്ട്
ബഷീര്‍ വരച്ചിട്ടത്.
നേര്‍മയേറിയ ബന്ധങ്ങളുടെ ചിത്രമാണ്
ഒന്നുമില്ലായ്മയില്‍ നിന്ന്
പ്രപഞ്ചം സൃഷ്ടിക്കുവാന്‍
ദൈവത്തിനേ ആവൂ.........! (പാത്തുമ്മയുടെ ആട്)

ദാഹിക്കുന്നൂ ഭഗിനീ
കൃപാരസം മോഹനം
കുളിര്‍ തണ്ണീരിതാശു നീ.......
മലയാള സാഹിത്യ നഭസ്സിലെ ശുക്ര നക്ഷത്രമായ ആശാന്‍.
ജാതീയതകള്‍ക്കപ്പുറത്ത് മനുഷ്യനെ കാണാന്‍ പഠിപ്പിച്ച ബുദ്ധദര്‍ശനം.
ബുദ്ധദര്‍ശനത്തിന്റെ കുളിര്‍ പ്രവാഹം മലയാളത്തിലേക്ക് ഒഴുക്കിയ മഹാകവി.
(ചണ്ഡാലഭിക്ഷുകി)