
കാഴ്ചയില്‍ തീക്ഷണഗന്ധം നല്‍കി എം.എഫ്.ഹുസൈന്‍ ചിത്രപ്രദര്‍ശനം


തൊണ്ണൂറാം വയസ്സിലും കാന്‍വാസില്‍ നിറങ്ങള്‍ കോരിയൊഴിച്ച് കാഴ്ചകള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ തീര്‍ത്ഥ വിശ്രുത കലാകാരന്‍ എം.
എഫ്.
ഹുസൈന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തവനൂര്‍ KMGVHSS
ല്‍നടന്ന പ്രദര്‍ശനം അര്‍ത്ഥവത്തായി.
മദര്‍തെരേസ,
കല്യാണിക്കുട്ടി,
കുതിരകള്‍ തുടങ്ങി 15
പ്രിന്റുകളുടെ പ്രദര്‍ശനമാണ് നടന്നത്.
ഒരരു മാസത്തില്‍ ഒരു ചിത്രകാരനെ പരിചയപ്പെടുത്തുകയും,
ചിത്രങ്ങളേയും,
ശൈലിയോയും കുട്ടികള്‍ക്ക് അടുത്തറിയാനുള്ള അവസരമൊരുക്കുക എന്നതുമാണ് സ്കൂള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനയെ അനുഭവമാക്കിമാറ്റുന്ന തരത്തില്‍ നവീകരിച്ചിട്ടുള്ള ലൈബ്രറിയുടെ ഉദ്ഘാടനം ഇതോടൊപ്പം ശ്രീ.ആലങ്കോട് ലീലാക‍്ഷണന്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം എടപ്പാള്‍ A.E.O ശ്രീ.ഹരിദാസ് മാസ്റ്റര്‍ നിര്‍വഹിച്ചു.