ഇവര്‍ ആരുടേയും ആസ്ഥാന ഗായകരല്ല. കണ്ണില്‍ ഇരുട്ടും മനസ്സില്‍ സംഗീതവുമായി പാതയോരങ്ങളില്‍ പാട്ടുപാടി ജനപഥങ്ങളില്‍ നിന്ന് ജനപഥങ്ങളിലേയ്ക്ക് ഇവര്‍ യാത്രചെയ്യുന്നു. കണ്ണഞ്ചിപ്പിക്കുന്ന മിന്നിതിളങ്ങുന്ന വര്‍ണ്ണവെളിച്ചങ്ങും നിറഞ്ഞ റിയാളിറ്റി ഷോകളില്‍ ഇവരെ കാണില്ല. ഈ വര്‍ഷത്തെ ഞങ്ങളുടെ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തത് ഈ അന്ധഗായകരാണ്. പൊതുവിദ്യാഭ്യാസത്തിന്‍റെ സാഹോദര്യത്തണലില്‍ പഠിക്കുന്ന ഞങ്ങള്‍ക്ക് ഇതിലും നല്ല ഉദ്ഘാടകരെ കിട്ടാനില്ല.