Tuesday, October 20, 2009

കാഴ്‌ചകള്‍

കാഴ്‌ചകള്‍
SWATHYPRABHA.K Std.X E
വഴിമറന്ന മകനെയോര്‍ത്തമ്മ കരയുമ്പോള്‍
കേള്‍ക്കാം വൃദ്ധസദത്തിന്‍ ഞരക്കങ്ങള്‍
കാണാം തുരുമ്പിച്ച ജനലഴികള്‍
താലിയറ്റ നിലവിളികള്‍ക്കുമേല്‍
വാള്‍ത്തലയുടെ ചുവപ്പടയാളം കാണാം
ഉറവിന്റെയര്‍ഥ്‌തം തേടിയലുന്ന
പിച്ചപ്പാത്രങ്ങളിരുളിലും കാണാം
പച്ചയെ തിന്നുന്ന പാമ്പിനെ കാണാം
പല്ലിളിച്ചുകൊണ്ടുയരത്തിലെവിടെയോ
മഴയുടെ കണ്ണുനീര്‍ വറ്റിയതറിയാതെ
പുഴയെ തിന്നുന്ന്‌ നരികളെ കാണാം
മലയാളി മങ്കയെ ചാനലില്‍ കാണുമ്പോള്‍
മധുരം തുളുമ്പന്ന മിഴികളും കാണാം
കുംഭകര്‍ണ്ണനോടെതിരിടാന്‍ നില്‍ക്കുന്ന
വായനശാലയുടെ വാതിലുകള്‍ കാണാം
ഇംഗ്ലീഷെന്‍ ഹൃദയമെന്നുറക്കെയലറുന്ന
ഇരുനില കച്ചവടശാലകള്‍ കാണാം
മാറുന്ന മലയാളിക്കൊപ്പമെത്താനായി
കാലമിന്നോടുന്ന വഴികളും കാണാം

കാണാന്‍ മറന്ന കാഴച

കാണാന്‍ മറന്ന കാഴച
RANJUSHA. Std.X B
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
ഇരുളിന്റെ മണ്‍കടമുടച്ചവള്‍
സ്വപ്‌നം കണ്ടു
ഇടറാത്ത വരികള്‍ നെയ്‌തെടുത്ത്‌
പതറാത്ത ധൈര്യം വീണ്ടെടുത്ത്‌
അവള്‍ പാടി
തെരുവിന്റെ മക്കള്‍ക്കായ്‌
ഒട്ടുന്ന വയറിന്റെ വിശപ്പകറ്റാന്‍
ഒടിയുന്ന ചിറകിനു കാവലാകാന്‍
ഓലമേല്‍ക്കൂരക്കുകീഴില്‍
അറിയുന്ന ബന്ധങ്ങള്‍ കൂട്ടിവിളക്കി
ഒരു കുടുംബത്തിനു
താങ്ങായ്‌
തണലായ്‌
തുണയായ്‌
അവള്‍ വളര്‍ന്നു
പുകയുന്നിതാ പെണ്‍മനസ്സ്‌
നീറുന്നു അവളുടെ ഹൃദയം
കരയാന്‍ വിധിച്ചവള്‍ സ്‌ത്രീ
അവളെ കൈപിടിച്ചുയര്‍ത്താന്‍
ഒരു പിടി കണ്ണീരും നൊമ്പരവും.


അവള്‍ പാടി
അവളുടെ തൊണ്ടയിടറുന്നു
അരികിലെ തൂവാലയില്‍
ഒരു തുള്ളി രക്തം
അവള്‍ പാടി
അവള്‍ തളര്‍ന്നു
ഇനി വയ്യ
യാത്ര
അവളുടെ മാത്രം ലോകത്തേയ്‌ക്ക്‌.

ജീവിക്കുന്ന കാഴ്‌ചകള്‍

ജീവിക്കുന്ന കാഴ്‌ചകള്‍
ATHIRA.P Std. X C
വെയില്‍ ചില്ലുകള്‍
വീണു തുടങ്ങി
ഇന്നലത്തെ മഴയെ മായ്‌ക്കാന്‍
ജീവിതത്തിന്‍ ചിവ ഓര്‍മ്മകള്‍
അവ മായാറില്ല.

ഒരിക്കലും കിരിച്ചുകിട്ടാത്ത
ബാല്യം
അഃില്‍ മുങ്ങിനിന്ന
ചില വഴിയോരകാഴ്‌ചകള്‍
അിറയാത്ത. . .
കേള്‍ക്കാത്ത. . .
ചില കാഴ്‌ചകള്‍

വെറും കാഴ്‌ചകളല്ല
അവ പഠിപ്പിച്ചു
ജീവിതം എന്തെന്ന്‌

ഇപ്പോള്‍. . . .
കരയുന്ന ബാല്യങ്ങള്‍
വീണുടഞ്ഞ ജീവിതങ്ങള്‍
അവക്കുമേല്‍ പിന്നെയും
ഉയരുന്ന
ആധുനികതയുടെ വിജയങ്ങള്‍