Friday, October 11, 2013

ഷഹലിന്റെ ധീരത


SHAHAL  8A KMGVHSS TAVANUR

ഇന്ന് കാലത്ത് സ്കൂളിലേക്ക് വരാനുള്ള തയ്യാറെടുപ്പിനിടെ തെറിച്ചുപോയ പന്തെടുക്കാനാണ് തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ 8A യില്‍ പഠിക്കുന്ന ഷഹല്‍ തോട്ടുവക്കത്തെത്തിയത്. അപ്പോഴാണ് തോട്ടിലെ വെള്ളത്തില്‍

പൊങ്ങിക്കിടക്കുന്ന ഒരു പാവയും ഒരു കുട്ടിയുടെ തസയും കണ്ടത്. യൂണിഫോം നനയുമെന്ന പേടിയില്‍ ഒരു നിമിഷം അവന്‍ നിന്നെങ്കിലും പെട്ടന്ന് തോട്ടിലേക്ക് ചാടുകയും കുട്ടിയെ രക്ഷക്കുകയും ചെയ്തു. എറണാകുളത്തുകാരും ഇപ്പോള്‍ ഷഹലിന്റെ വീടിനടുത്ത് താമസിക്കുന്നവരുമായവരുടെ ഒന്നര വയസ്സുള്ള ഇര്‍ഷാദ് എന്ന കുട്ടിയെയാണ് ഷഹല്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഷഹല്‍ പത്രങ്ങളില്‍