Friday, August 2, 2019


 

വാട്സാപ്പ് കൂട്ടായ്മയുടെ സ്നേഹാദരം
K. M. G. V. H. S. S ഏറ്റുവാങ്ങി.

" എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദ കൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ്‌ കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.. എല്ലാ വർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജല ക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജല ക്ഷാമം പരിഹരിച്ചു ശുദ്ധ ജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ്‌ മുറി എന്ന നിലയിൽ 10.C ക്ലാസ്സ്‌ തിരഞ്ഞെടുത്തു.മുഹമ്മദ്‌ നിഹാൽ, മുഹമ്മദ്‌ ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി.. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ്‌ സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി..

 

 









 ലോക കൗമാര ദിനം ആചരിച്ചു.
K. M. G. V. H. S. S തവനൂരിൽ കൗൺസിലിങ് ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലോക കൗമാര ദിനം ആചരിച്ചു. അതോടനുബന്ധിച്ചു കൗമാര ദിന അസ്സെംബ്ലി നടത്തി. 10f വിദ്യാർത്ഥിനി ശ്രദ്ധ ലോക കൗമാര ദിന പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ബഹു. ഹെഡ് മാസ്റ്റർ സുരേന്ദ്രൻ പി. വി പോസ്റ്റർ ഉദ്ഘാടനം ചെയ്തു. ശേഷം കുട്ടികൾക്കു എതിരെ ഉള്ള അതിക്രമം തടയൽ, പോക്സോ നിയമം, ബാലാവകാശം എന്നി വിഷയങ്ങളിൽ govt ചിൽഡ്രൻസ് ഹോം കൗൺസിലർ ശ്രീ ശിഹാബ് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. "കൗമാരം "കൈയെഴുത്തു മാസിക ശ്രീ ഷിഹാബിനു നൽകി ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. "മനസ്സ് "എന്ന 10E വിദ്യാർത്ഥി കളുടെ സ്വന്തം കൈയെഴുത്തു മാസിക വിദ്യാർത്ഥി കൾ ഹെഡ്മാസ്റ്റർ ക്ക് നൽകി പ്രകാശനം ചെയ്തു. ചൈൽഡ് ഡെവലോപ്മെൻറ് പ്രൊജക്റ്റ്‌ ഓഫീസർ പൊന്നാനി, ചടങ്ങിന് എത്തി ചേർന്നു. സ്കൂൾ കൗൺസിലർ ശ്രീമതി സോണി നന്ദി പ്രകാശിപ്പിച്ചു.







ചാന്ദ്ര ദിനം ആചരിച്ചു

ചാന്ദ്ര ദിനം അമ്പതാം വാർഷികത്തോടനുബന്ധിച്ചു കെ. എം. ജി. വി. എച്. എസ്. എസ് തവനൂരിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ചാന്ദ്ര ദിന ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, ചാന്ദ്ര യാത്ര ഷോർട് ഫിലിം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രദ്ധ. ടി. എം(10.f), രണ്ടാം സ്ഥാനം ആദി നന്ദൻ (9.A), മൂന്നാം സ്ഥാനം അനുശ്രീ (9D)എന്നിവർക്ക് ലഭിച്ചു.