Dr.Habeeb Rahman Head of Krishi Vijnan Kendra Malappuram Inaugurates the activities of Nature Club 2011-12 |
നേച്വര്‍ ക്ലബിന്റെ ഉദ്ഘാടനം വിവിധ പരിപാടികളോടെ സ്കൂളില്‍ നടന്നു. തവനൂര്‍ കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ ശ്രീ.ഹബീബ് റഹാമാന്‍ സ്കൂള്‍ ലീഡര്‍ക്ക് തുണി സഞ്ചി നല്‍കികൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രിനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് ശ്രീ.മോഹനന്‍ നായര്‍, HSS പ്രിന്‍സിപ്പാള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീമതി.സുധ കുട്ടികളോട് സംസാരിച്ചു. ശ്രീമതി.സുജ വിവിധതരം ഇലക്കറികളും പച്ചക്കറികളും അവയുടെ ഔഷധഗുണങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തികൊടുത്തു. കുട്ടികള്‍ അവതരിപ്പിച്ച പ്രകൃതിഗീതം പരിപാടിക്ക് മാറ്റുകൂട്ടി. പ്രിന്‍സിപ്പാള്‍ ശ്രീമതി.കമലം പ്രകൃതിജീവനത്തിന്റെ പ്രാധാന്യം വിവരിച്ചു. ലേഖ.സി.പി. നന്ദി പറഞ്ഞു.