Monday, October 5, 2009

പ്രശ്‌നാധിഷ്‌ഠിത ബോധനം-ഒരു അനുഭവ പാഠം


എം.പി.രഘുരാജ്‌

പ്രശ്‌നാധിഷ്‌ഠിത ബോധനം-ഒരു അനുഭവ പാഠം
അധ്യയന വര്‍ഷം തുടങ്ങുന്ന ദിവസത്തെ സ്റ്റാഫ്‌ മീറ്റിംഗ്‌. പ്രിന്‍സിപ്പാള്‍ എഴുന്നേറ്റ്‌ നിന്ന്‌ പ്രസംഗം തുടങ്ങി. ഓരോ വാചകം പറഞ്ഞുകഴിയുമ്പോഴും അദ്ദേഹം കൊറ്റനാടിനെപ്പോലെ ഒരു കബ്‌ദമുണ്ടാക്കും. അതു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ വാപൊത്തി നിശ്ശബ്‌ദം ചിരിക്കും.
പ്രിന്‍സിപ്പാള്‍ ഓരോരുത്തര്‍ക്കുമുള്ള ഡ്യൂട്ടികള്‍ തന്നു. യു.പി.സ്‌കൂളായതിനാല്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കണം. എന്റെ തലയില്‍ സാമൂഹ്യശാസ്‌ത്രമാണ്‌ വീണത്‌. സാമൂഹ്യപ്രശ്‌നങ്ങള്‍ എന്തും പറയാം ചര്‍ച്ച ചെയ്യാം.
ഇണ്ടാം ദിവസം തന്നെ ഞാന്‍ തുടങ്ങി. സമ്പദ്‌ വ്യവസ്ഥയെക്കുറിച്ചും കാര്‍ഷിക ഉല്‌പാദനത്തെക്കുറിച്ചും ഒരു കാലത്തെ ഭക്ഷ്യക്ഷാമത്തെകുരിച്ചും ഞാന്‍ പറയുകയാണ്‌. പട്ടിണി എന്നു പറയുന്നത്‌ ഇന്ന്‌ കേരളത്തില്‍ ഇല്ലെന്ന്‌ തന്നെ പറയാം.
പട്ടിണിയെക്കുറിച്ചുള്ള എന്റെ ക്ലാസ്സ്‌ ഒരാഴ്‌ച നീണ്ടു നിന്നു. ബംഗാള്‍ ക്ഷാമം തുടങ്ങി ഒരുപാട്‌ കാര്യങ്ങള്‍ ഒരാഴ്‌ചകൊണ്ട്‌ പറഞ്ഞുതീര്‍ത്തു.
മിക്കദിവസവും കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം കൊടുക്കുമ്പോള്‍ തൊട്ടടുത്ത ഹെസ്‌കൂളിലെ ഒരു പയ്യന്‍ അവിടെ കിടന്ന്‌ തിരിയുന്നത്‌ കാണാം. എന്റെ ഉള്ളില്‍ സംശയങ്ങള്‍ തലപൊക്കി. ഏഴാം തരത്തില്‍ അല്‌പം വലിയ പെണ്‍കുട്ടികളൊക്കെയുണ്ട്‌. ഇവന്‍ തിരിഞ്ഞ്‌കളിക്കുന്നതിന്റെ കാരണം അതുതന്നെ. അവന്റെ കളി പിടിച്ചിട്ടുതന്നെ കാര്യം. ഞാന്‍ ഉറപ്പിച്ചു. സഹാധ്യാപകരില്‍ ചിലരോട്‌ സംഗതി പറഞ്ഞു.
ഒരു വെള്ളിയാഴ്‌ച, ചോറുകൊടുക്കാന്‍ നേരത്ത്‌ നമ്മുടെ കഥാനായകന്‍ അവിടെ കിടന്ന്‌ പരുങ്ങുന്നു. ഞങ്ങള്‍ ഒളിച്ചു നിന്നു. അല്‌പ്പം കഴിഞ്ഞപ്പോള്‍ ആളെ കാണാനില്ല.
തൊട്ടടുത്ത കമ്മ്യൂണിസ്റ്റ്‌ പച്ച പൊന്തക്കാട്ടില്‍ ആളനക്കം. ഞാനുറപ്പിച്ചു, ഏതോ പെണ്‍കുട്ടിയെ. . . . . . . . . ഹൗ
ഞങ്ങള്‍ മൂന്നുപേരും പൊന്ത വകഞ്ഞുമാറ്റി അലറുകയായിരുന്നു.
ഠപടിച്ചരണ്ട അവന്‍ ഒരു വക്ക്‌ പൊട്ടിയ കിണ്ണത്തില്‍ നിന്നും ചോറും ചെറുപയറും ആര്‍ത്തിയോടെ തിന്നുകയായിരുന്നു. ഞങ്ങള്‍ ഞെട്ടിപ്പോയി. ഞാന്‍ ശരിക്കും ഞെട്ടി.
പിന്നീട്‌ 6 സി ക്ലാസ്സിലെ കുട്ടികളാണാ പറഞ്ഞത്‌. സാര്‍, ഞങ്ങളാണ്‌ ആ കുട്ടിക്ക്‌ ചോറുകൊടുക്കാറുള്ളത്‌.(അന്ന്‌ ഹെസ്‌കൂള്‍ ക്ലാസ്സിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം ഉണ്ടായിരുന്നില്ല.)
ചെറിയ ക്ലാസ്സിലെ കുട്ടികള്‍ കൊടുക്കുന്ന ചോറായിരുന്നു അവന്‍ ആരും കാണാതെ പൊന്തയിലിരുന്ന്‌ വക്ക്‌ പൊട്ടിയ ചട്ടിയില്‍ കഴിച്ചുകൊണ്ടിരുന്നത്‌. കൂനന്‍ എന്നാണവനെ കുട്ടികള്‍ വിളിക്കാറുള്ളത്‌. അുതുകിന്‌ നല്ലൊരു വളവുണ്ട്‌. കനി, ഞായര്‍ ദിവസങ്ങളില്‍ പൊന്നാനിയിലെ ഹോട്ടലുകളിലേക്ക്‌ വെള്ളവും വിറകും അന്തുവണ്ടിയില്‍ വലിച്ചെത്തിച്ചാണ്‌ അവന്‍ അവന്റെ അമ്മയും കൊച്ചനുജത്തിയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്‌.
പിറ്റേന്ന്‌ മുതല്‍ ഞാന്‍ ബംഗാള്‍ ക്ഷാമം നിര്‍ത്തി എന്റെ ചുറ്റുമുള്ള സാമൂഹ്യപ്രശ്‌നങ്ങളെ കാണാനും കാണിക്കാനും ശ്രമിച്ചു.

ജ്യോതിശാസ്‌ത്രം കാലഘട്ടങ്ങളിലൂടെ - ഡ.വി.ഡി പ്രകാശനം





ജ്യോതിശാസ്‌ത്രം കാലഘട്ടങ്ങളിലൂടെ - ഡ.വി.ഡി പ്രകാശനം
അന്താരാഷ്‌ട്ര ശാസ്‌ത്ര വര്‍ഷത്തോടനുബന്ധിച്ച്‌ തവനൂര്‍ കെ.എം.ജി.വി.എച്ച്‌.എസ്‌.എസ്‌ ശാസ്‌ത്ര
ക്ലബ്‌ തയ്യാറാക്കിയ ജ്യോതിശാസ്‌ത്രം കാലഘട്ടങ്ങളിലൂടെ എന്ന ഡ.വി.ഡി പ്രകാശനം ചെയ്‌തു. വിവിധ സംസ്‌കൃതികളില്‍ ജ്യോതിശാസ്‌ത്രം എങ്ങനെ ആയിരുന്നു എന്ന പരിചയപ്പെടുത്തലും നമ്മുടെ പ്രപഞ്ച വീക്ഷണത്തിന്‌ കാലാനുസൃതമായി വന്ന മാറ്റങ്ങളും ചിത്രീകരിക്കുന്നതാണ്‌ ഡ.വി.ഡി. 30000 കൊല്ലങ്ങള്‍ക്ക്‌ മുമ്പുള്ള ചാന്ദ്രനിരീക്ഷണം മുതല്‍ സ്‌പെയ്‌സ്‌ യുഗം വരെയുള്ള കാലഘട്ടത്തില്‍ നമ്മുടെ പ്രപഞ്ച കാഴ്‌ചപ്പാടുകള്‍ക്ക്‌ വന്ന മാറ്റം ആസ്വദിക്കാനും തുടര്‍പഠനങ്ങള്‍ക്ക്‌ പ്രചോദനമാകുന്നതിനും സഹായകരമാകുന്ന രീതിയിലാണ്‌ ഡ.വി.ഡി തയ്യാറാക്കിയിരിക്കുന്നത്‌. സ്‌്‌കൂള്‍ പി.ടി.എ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരൂര്‍ ഡി.ഇ.ഒ ശ്രീ.എം.ജനാര്‍ദ്ദന്‍ ഡ.വി.ഡി യുടെ പ്രകാകനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ.കെ.ഉണ്ണിക്കുട്ടന്‍, ശ്രീമതി.കെ.നന്ദിനി എന്നിവര്‍ സംബന്ധിച്ചു.







സുജിത്‌. 8 ബി

സംസ്ഥാന കരാട്ടേ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി.

ദേശീയ തലത്തില്‍ അര്‍ഹത നേടി