കാണാന്‍ മറന്ന കാഴച
RANJUSHA. Std.X B
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
ഇരുളിന്റെ മണ്‍കടമുടച്ചവള്‍
സ്വപ്‌നം കണ്ടു
ഇടറാത്ത വരികള്‍ നെയ്‌തെടുത്ത്
പതറാത്ത ധൈര്യം വീണ്ടെടുത്ത്
അവള്‍ പാടി
തെരുവിന്റെ മക്കള്‍ക്കായ്
ഒട്ടുന്ന വയറിന്റെ വിശപ്പകറ്റാന്‍
ഒടിയുന്ന ചിറകിനു കാവലാകാന്‍
ഓലമേല്‍ക്കൂരക്കുകീഴില്‍
അറിയുന്ന ബന്ധങ്ങള്‍ കൂട്ടിവിളക്കി
ഒരു കുടുംബത്തിനു
താങ്ങായ്
തണലായ്
തുണയായ്
അവള്‍ വളര്‍ന്നു
പുകയുന്നിതാ പെണ്‍മനസ്സ്
നീറുന്നു അവളുടെ ഹൃദയം
കരയാന്‍ വിധിച്ചവള്‍ സ്‌ത്രീ
അവളെ കൈപിടിച്ചുയര്‍ത്താന്‍
ഒരു പിടി കണ്ണീരും നൊമ്പരവും.
അവള്‍ പാടി
അവളുടെ തൊണ്ടയിടറുന്നു
അരികിലെ തൂവാലയില്‍
ഒരു തുള്ളി രക്തം
അവള്‍ പാടി
അവള്‍ തളര്‍ന്നു
ഇനി വയ്യ
യാത്ര
അവളുടെ മാത്രം ലോകത്തേയ്‌ക്ക്.
1 comment:
VISIT :VELUTHAPOOKKAL.BLOGSPOT.COM
Post a Comment