Sunday, February 6, 2011

ROAD SHOW - MALAPPURAM


പത്രക്കുറിപ്പ്
അദ്ധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്‌ടോപ്പ് വിതരണം
സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സജന്യനിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന പദ്ധതി അനുസരിച്ച്, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അദ്ധ്യാപകര്‍ക്ക് ലാപ്‌ടോപ്പ് തെരഞ്ഞെടുക്കുന്നതിനും പണമടച്ച് ബുക്ക് ചെയ്യുന്നതിനുമായി ജില്ലാതലത്തിലുള്ള റോഡ് ഷോ, ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ മലപ്പുറം കളക്റററേറ്റ് ബി - 3 ബ്ലോക്കിലുള്ള ജില്ലാ ഓഫീസില്‍ വച്ച് 2011 ഫെബ്രുവരി 8,9,10 തിയതികളില്‍ നടത്തുന്നതാണ്. ഫെബ്രുവരി 8 ന് രാവിലെ മേലാറ്റൂര്‍, വണ്ടൂര്‍, ഉച്ചക്ക് നിലമ്പൂര്‍, ആരീക്കോട് സബ് ജില്ലകളിലുള്ളവര്‍, ഫെബ്രുവരി 9 ന് രാവിലെ തിരൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം ഉച്ചക്ക് എടപ്പാള്‍, പൊന്നാനി, വേങ്ങര, ഫെബ്രുവരി 10 ന് രാവിലെ പെരുന്തല്‍മണ്ണ, മഞ്ചേരി, മങ്കട, ഉച്ചക്ക് കുണ്ടോട്ടി, കീഴ്ശ്ശേരി, മലപ്പുറം സബ് ജില്ലകളിലുള്ളവര്‍ എന്ന ക്രമത്തില്ണ് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തേണ്ടത് എന്ന് ഐ. ടി @ സ്കു ള്‍ ജില്ലാ കോഡിനേറ്റര്‍ കെ. വി. ശങ്കരദാസ് അറിയിച്ചു. റോഡ്ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്ന അദ്ധ്യാപകര്‍ സ്ഥാപന മേധവിയുടെ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരേണ്ടതാണ്. അഡ്വാന്‍സ് തുക 1500 രൂപ ചെക്കായി നല്‍കാവുന്നതാണ്. വിശദവിവരങ്ങള്‍ www.itschool.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്, കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2731692 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഓണ്‍ലാനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ജില്ലയിലെ അദ്ധ്യാപകര്‍ക്ക് ഈ പദ്ധതിയുടെ ആനുകുല്യം ആവശ്യമെങ്കില്‍ 2011ഫെബ്രുവരി 10 ന് ഉച്ചക്കുശ്ശേഷം റോഡ്ഷോയില്‍ പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ് .
MALAPPURAM ROAD SHOW TIME ALLOTMENT TO SUB DISTRICTS:
MELATTUR 8/2/11 10 AM.
WANDOOR ,, 11. 30 AM
NILAMBUR ,, 2 PM
TANUR ,, 3 PM
AREACODE ,, 4 PM
TIRUR 9/2/11 9.30 AM.
PARAPPANANGADI ,, 11 AM.
KUTTIPPURAM ,, 12 AM.
EDAPPAL ,, 2 PM
PONNANI ,, 3 PM
VENGARA ,, 4 PM

 

No comments: