Tuesday, August 9, 2011

യുദ്ധത്തിനെതിരായി ഗ്രാഫിറ്റിയിലൂടെ പ്രതിഷേധം

  ആളില്ലാത്ത ഒഴിഞ്ഞ ചുമരുകളിലും മറ്റും കോരിയിട്ടാണ് ഗ്രാഫിറ്റി എന്ന ആധുനിക പ്രതിഷേക രൂപത്തിന്റെ തുടക്കം.  പഴയകാല ജീര്‍ണ്ണതകളില്‍ നിന്ന് ചുമരെഴുത്ത് പുതിയകാലത്തിലെ ആശയസമരങ്ങളുടെ കുന്തമുനകളായിത്തീരുകയാണ് .  ചുമരെഴുത്തുകള്‍ ഗ്രാഫിറ്റി എന്ന കലാരൂപമായി കേരളത്തിലും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.  ഈ കലാരൂപം യുദ്ധത്തിനെതിരായി ഉപയോഗപ്പെടുത്തി എന്നത് KMGVHSS ലെ നാഗസാക്കി ദിനാചരണത്തെ വ്യത്യസ്തമാക്കുന്നു.  കുട്ടികളും, അധ്യാപകരും, നാട്ടുകാരും ചേര്‍ന്ന് എഴുതുകയും വരയ്ക്കുകയും ചെയ്താണ് ഇത് പൂര്‍ത്തിയാക്കിയത്.  
സഡാക്കോയുടെ കൊക്കുകളെ നിര്‍മ്മിച്ച്    അസംബ്ലിയില്‍ പറപ്പിച്ചുകൊണ്ടാണ് നാഗസാക്കി ദിനാചരണം ആരംഭിച്ചത്.  പരിപാടികള്‍ക്ക് പി.എം.ശ്രീദേവി, പി.കെ.ബേബി, കെ.ലീല, പ്രീത, ഗോപു പട്ടിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.  പ്രിന്‍സിപ്പാള്‍ കെ.കെ.കമലം, പി.വി.സേതുമാധന്‍ എന്നിവര്‍ യുദ്ധവിരുദ്ധ സന്ദേശം കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചു.  


No comments: