സുവര്‍ണ്ണ ജൂബിലി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡോക്ടര്‍മാരുടേയും നാട്ടുകാരുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വ അധ്യാപകരുടേയും സ്കൂള്‍ സ്റ്റാഫിന്റേയും വമ്പിച്ച പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. വൈദ്യശാസ്തത്തിന്റെ വിവിധ ശാഖകളില്‍ പ്രസിദ്ധരായ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് മരുന്നു നിശ്ചയിച്ചത്. വ്യക്തികളും തവനൂര്‍ പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറുകളും ഡോക്ടര്‍മാരും മരുന്നുകള്‍ സംഭാവന നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്കു പുറമേ ഫാര്‍മസിസ്റ്റുകളും ആരോഗ്യപ്രവര്‍ത്തകരും സേവനസന്നദ്ധരായി രംഗത്തുണ്ടായിരുന്നു. ഡോ.ജാതവേദന്‍ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു.