കെ.എം.ജി.വി.എച്ച്.എസ്.എസിലെ ചിത്രകലാ അധ്യാപകനായ ഗോപു മാഷിന് (ഗോപു പട്ടിത്തറ) ഭീമാ അവാര്‍ഡ് ലഭിച്ചു. ബാലസാഹിത്യ കൃതികളുടെ ഏറ്റവും നല്ല കവര്‍ ചിത്രത്തിനുള്ള ഭീമാ സ്മാരക സ്വര്‍ണ്ണമെഡലാണ് ഗോപു മാഷിന് ലഭിച്ചത്. ഞാന്‍ കുഞ്ഞിമൂശയാണ് എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തതിനാണ് അവാര്‍ഡ്. 2009 ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡും ഇതേ പുസ്തകത്തിന് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അനവധി ബാലസാഹിത്യ പുസ്തകങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകങ്ങള്‍ക്കും ഗോപു മാഷ് ചിത്രീകരണം നടത്തിയിട്ടുണ്ട്. ഗോപു മാഷിന് അവാര്‍ഡ് കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
ഗോപു മാഷ് കവര്‍ ചിത്രീകരണം നടത്തിയ ചില പുസ്തകങ്ങള്‍