Sunday, June 5, 2011

സ്കൂളില്‍ നക്ഷത്രവനം

ലോക വനവര്‍ഷമായി ആചരിക്കുന്ന 2011വര്‍ഷത്തെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നക്ഷത്രവനം പദ്ധതിക്ക് തുടക്കമായി.
മരത്തെ നട്ട് വളര്‍ത്തുന്നതിനും ബഹുമാനിക്കുന്നതിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  മരങ്ങളെ ഔഷധമൂല്യമുള്ളതും വീടുപണിക്കുള്ളതുമായി പലതരത്തിലുളള തരം തിരിവുകളും കേരളത്തില്‍ നിലനിന്നിരുന്നു.  മരം നട്ടുവളര്‍ത്തുന്നതിന് പ്രേരിപ്പിക്കുന്ന വിധം ചില മരങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ കല്പിക്കുകയും വീടിന്റെ ചില ഭാഗങ്ങളില്‍ നട്ടു വളര്‍ത്തുന്നത് ഗുണകരമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ദശപുഷ്പങ്ങള്‍, ദശമൂലങ്ങള്‍, നാല്പാമരം, നാള്‍മരങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്നു.  ആത്യന്തികമായി മരം നട്ടുപിടിപ്പിക്കുക എന്ന് തന്നെയായയിരരുന്നു ഇതിന്റെ ലക്ഷ്യം.  ഇതില്‍ നിന്നും ശാസ്ത്രീയ മാനങ്ങള്‍ ഉള്‍ക്കൊണ്ട്കൊണ്ട് വനവല്‍ക്കരണത്തിലേക്ക് കുട്ടികളെ അടുപ്പിക്കുക എന്ന  ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നക്ഷത്രവനം പദ്ധതിക്ക്  തുടക്കം കുറിക്കുനന്നത്.
കാഞ്ഞിരം, നെല്ലി, അത്തി തുടങ്ങ 27 നക്ഷത്ര മരങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്.   നക്ഷത്രവനം പദ്ധതി മരം നട്ട് നന്ദിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ സുധ ടീച്ചറുടെ നേതൃത്വത്തില് കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.