Wednesday, February 9, 2011


അകലെ
ഞാന്‍ അകലെ നില്‍ക്കുമ്പോള്‍
എന്നെ നോക്കി പുഞ്ചിരിച്ചു അവള്‍
ഞാന്‍ അരികിലെത്തും തോറും
അവളുടെ ചിരി മങ്ങി
തൊട്ടരികിലെത്തി അവളെ ഞാന്‍
തൊട്ടു വിളിച്ചപ്പോള്‍
മുഖം തിരിക്കാതെ അവളോടി
അന്നു മുതല്‍
അകലെ നില്‍ക്കാനാണെനിക്കിഷ്‌ടം.
സുധീന 10 ഇ