Thursday, September 24, 2009

FREE SOFTWAEW WEEK

സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ ദിനത്തോടനുബന്ധിച്ച്‌ ഐ.ടി.കോര്‍ണര്‍ പ്രവര്‍ത്തകര്‍ ക്ലാസ്സ്‌ റൂമുകളില്‍ നടത്തിയ പ്രഭാഷണം
പ്രിയമുള്ളവരെ, എല്ലാ വര്‍ഷവും സെപ്‌തംബര്‍ മൂന്നാമത്തെ ശനിയാഴ്‌ച സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ ദിനമായി ആചരിക്കുകയാണ്‌. ഈ വര്‍ഷത്തെ സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ ദിനം സെപ്‌തംബര്‍ 19 ശനിയാഴ്‌ചയാണ്‌. നമ്മുടെ സ്‌കൂളില്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴചയോളം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. അഃ്‌ വിശദീകരിക്കുന്നതിന്‌ മുമ്പ്‌ സ്വതന്ത്ര സോഫ്‌റ്റ്‌ വെയറുകളെക്കുറിച്ച്‌ അല്‌പം കാര്യം നിങ്ങളുമായി പങ്കുവെക്കുകയാണ്‌. ഇന്ന്‌ നമ്മള്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്നത്‌ ലിനക്‌സ്‌ ആണല്ലോ. ഇത്‌ ഒരു സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ ആണ്‌. ഒിന്‍ഡോസ്‌ പോലുള്ള സോഫ്‌റ്റ്‌ വെയര്‍ വാങ്ങണമെങ്കില്‍ പണം മുടക്കണം. എന്നാല്‍ ലിനക്‌സ്‌ പോലുള്ള സോഫ്‌റ്റ്‌ വെയറുകള്‍ പണം മുടക്കാതെ ലഭിക്കും. ഇന്ന്‌ ലോകത്ത്‌ ഏറ്റവും അധികമുള്ള വിന്‍ഡോസ്‌ ഓപറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ക്ക്‌ ബദലായി ലിനക്‌സ്‌ അധിവേഗത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതാകട്ടെ കുത്തക സോഫ്‌റ്റ്‌ വെയര്‍ മുതലാളിമാരുടെ ഉറക്കം നഷ്‌ടപ്പെടുത്തുകയും സോഫ്‌റ്റ്‌ വെയര്‍ രംഗത്ത്‌ പുതുവഴികള്‍ തുറക്കുകയും ചെയ്യുന്നു. സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ എന്ന ആശയം ഉടലെടുത്തത്‌ 1979 ല്‍ ആണ്‌. ആ വര്‍ഷമാണ്‌ യൂണിക്‌സ്‌ എന്ന ഓപറേറ്റിംഗ്‌ സിസ്റ്റം ജന്‍മമെടുത്തത്‌. റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍, ലിനസ്‌ ടോവാള്‍ഡസ്‌ എന്നിവരാണ്‌ ഈ പ്രസ്ഥാനത്തിന്റെ അമരക്കാര്‍. സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ പ്രസ്ഥാനത്തിന്‌ ഒരു ഇന്ത്യന്‍ ഘടകമുണ്ട്‌. 2001 ല്‍ തിരുവനന്തപുരത്ത്‌ വെച്ച്‌ ഇത്‌ ഉദ്‌ഘാടനം ചെയ്‌തത്‌ ആരാണെന്നറയാമോ, സാക്ഷാല്‍ ഉിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍. അറിവ്‌ എന്നത്‌ രഹസ്യമായി െവക്കേണ്ട ഒന്നല്ലെന്നും അത്‌മറ്റുള്ളവരിലേക്ക്‌ പകരാനുള്ളതാണ്‌ എന്നതുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ കാതല്‍. അത്‌കൊണ്ട്‌ തന്നെ ലിനക്‌സ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ അഞ്ച്‌ സ്വാതന്ത്ര്യങ്ങള്‍ ഉണ്ടായിരിക്കും. 1. പ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യം 2. പഠിക്കുവാനുള്ള സ്വാതന്ത്ര്യം 3. പകര്‍ത്തുവാനുള്ള സ്വാതന്ത്ര്യം 4. പരിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം 5. പുനര്‍വിതരണം നട്‌ത്താനുള്ള സ്വാതന്ത്ര്യം സോഫ്‌റ്റ്‌ വെയര്‍ സ്വാതന്ത്ര്യത്തിന്റെ ഈ പഞ്ചപ്രമാണങ്ങളും അംഗീകരിക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ ദിനം . നമ്മുടെ സ്‌കൂളില്‍ വിവിധ പരിപാടികളിലൂടെ ആചരിക്കുകയാണ്‌. 1. വിടുകളിലെ കമ്പ്യൂട്ടരുകളില്‍ ലിനക്‌സ്‌ install ചെയ്യല്‍ 2. Poster Designing മത്സരം 3. സെമിനാര്‍ മുതലായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നമ്മുടെ സ്‌കൂളില്‍ നടക്കുകയാണ്‌. ?ലിനക്‌സ്‌ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ സമൂഹത്തിലേയാക്ക്‌? ?ലിനക്‌സ്‌ സ്‌കുളുകളില്‍ നിന്ന്‌ വീടുകളിലേയ്‌ക്ക?്‌ എന്നതാണ്‌ ഈ ദിനാചരണത്തിന്റെ ഭാഗമായി നമ്മള്‍ മുന്നോട്ട്‌ വെക്കുന്ന ആശയങ്ങള്‍. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.