സര്‍ഗ്ഗാത്മക ക്ലാസ്റൂം സമര്‍പ്പണം
(Aspace for Creative Learning)
2011 ഒക്ടോബര്‍ 7, 2.30 pm
സുഹൃത്തേ,
പഠനപ്രവര്‍ത്തങ്ങളില്‍ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ അനുയോജ്യമായ ചുറ്റുപാടുകള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കണ്ടുപരിചയിച്ച ക്ലാസ്റൂം അന്തരീക്ഷത്തിന് പകരം സൗഹാര്‍ദ്ദവും സര്‍ഗ്ഗാത്മകതയും തുളുമ്പുന്ന പഠനമുറികള്‍ കുട്ടികളെ പ്രചോദിപ്പിക്കും. കുട്ടികളുടേയും, അധ്യാപകരുടേയും, രക്ഷിതാക്കളുടേയും കൂട്ടായ്മയിലൂടെ ഇത്തരം ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഈ സ്കൂള്‍. ഒരു പക്ഷെ സംസ്ഥാനത്തിലാദ്യമാട്ടായിരിക്കും ഇത്തരമൊരു സംരംഭം. സ്കൂളിലെ 10 E ക്ലാസ്റൂമാണ് ഈ രീതിയില്‍ തയ്യാറാക്കിയിട്ടുളളത്.
2011 ഒക്ടോബര്‍ 7, 2.30 ന് ബഹുമാനപപ്പെട്ട തവനൂര്‍ MLA ശ്രീ.K.T.ജലീല്‍ ഈ ക്ലാസ്റൂം കുട്ടികള്‍ക്ക് സമര്‍പ്പിക്കും. ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വാധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദ്ദശങ്ങള്‍ നല്‍കാനും താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
എന്ന്
V.R.മോഹനന്‍ നായര്‍ P. വിജയന്‍ K.K.കമലം
(PTA President) (Principal HSS) (Principal)
അശ്വതി
(Class Leader)
10 E ക്ലാസ്സിലെ ചുമരുകളെ അലങ്കരിക്കുന്ന ചിത്രങ്ങളില്‍ ചിലത്
എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും സങ്കല്പലോകമല്ലിയുലകം (രമണന്‍) |
ഒരിക്കല്‍ പെട്ടുപോയാല്‍ മതി കഥയുടെ മാന്ത്രിക ചതുരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വിട്ടുപോരാനാകില്ല എത്ര കാലങ്ങളായി ആ വേതാളവും നമ്മുടെ വിധികളും മല്‍പിടുത്തം നടത്തുന്നു (വിക്രമാദിത്യനും വേതാളവും) |
2 comments:
"What sculpture is to a block of marble education is to the human soul" -(Joseph Addison)
'The colors that spread on the walls makes the lives and memories of each students more bright and colorful. They are not just the walls but the minds of brilliant students and efficient teachers.'
really amazing...!!
Post a Comment