സീന്‍ 1A
പകല്ഒരു ഹോസ്‌പിറ്റല്‍ (മുറ്റത്ത് കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്ന മുറ്റത്ത് മീരയും നതാഷയും) വര്‍ത്തമാനം പറഞ്ഞിരിക്കുന്നു.
(മുറിയില്‍ ഒരു ഫോണ്‍ കോള്‍ മീര കോള്‍ ശ്രദ്ധിക്കുന്നു.)നതാഷ : സംശയത്തില്‍ who is that ?
മീര : (ഗൗരവത്തില്‍)the great വാസുദേവന്‍ നായര്‍, my father.
നതാഷ : (സംശയത്തില്‍) വിശേഷം വല്ലതും.
മീര : (ആലോചിച്ച്) ഉം, ഉണ്ട് എനിക്കുവേണ്ടി ഒരു ഡോക്‌ടര്‍ പയ്യന്‍ ദീപ്‌തി റസ്റ്റോറന്റില്‍ കാത്തിരിക്കുന്നു.
നതാഷ : (സംശയത്തില്‍) അതാര്?
മീര : (ചിരിക്കുന്നു) എന്നെ പെണ്ണു കാണാന്‍
നതാഷ : (ഉറക്കെ ചിരിക്കുന്നു) നിന്നെയോ അവന്റെ കാര്യം കഷ്‌ടം തന്നെ.
മീര : (തമാശയില്‍) നിന്നെ ഞാന്‍.
സീന്‍ 2 A
പകല്‍
ഒരു വലിയ വീട്, പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന കണിക്കൊന്ന മരം
വാസുദേവന്‍ തിരക്കിട്ട് ഫോണ്‍ ചെയ്യുന്നു. ദേവകി അടുത്തു തന്നെയുണ്ട്.
വാസുദേവന്‍ : (പരിഭ്രമത്തില്‍) കിട്ടുന്നില്ല.ഇവളതെവിടെയാണ്.
ദേവകി : (ചിരിച്ച്) അവള്‍ ആദിയെ കാണാന്‍ പോയതാകും.
വാസുദേവന്‍ : (പരിഭ്രമം) എന്തായോ എന്തോ
ദേവകി : (ചിരിച്ച്) ഇങ്ങേരുടെ ഒരു കാര്യം
തുടര്‍ന്ന് വായിക്കുക :-സീന്‍ 3 A
പകല്‍
റെസ്റ്റോറന്റ്
ആദി
തനിയെ ഇരിക്കുന്നു.വാച്ചില്‍ സമയം നോക്കുന്നു.സീന്‍ 4 A
പകല്‍
ഹോസ്‌പിറ്റല്‍
മീര നതാഷ
നതാഷ : (സംശയിച്ച്) നീ പോകുന്നുണ്ടോ?
മീര : (സംശയിച്ച്) പോണോ?
നതാഷ : (ഉറപ്പിച്ച്) പോണം ഒന്നുമില്ലെങ്കിലും ഇത്രയും ദൂരം അയാള്‍ ഡ്രൈവ് ചെയ്‌ത് വന്നതല്ലേ.മീര : (ഉറച്ച സ്വരം) ശരി പോകാം
സീന്‍ 5 A
പകല്‍
റെസ്റ്റോറന്റ്
ആദി
വെള്ളം കുടിക്കുന്നു.
(ഒരു ചുവന്ന കാര്‍ എത്തുന്നു. ആദി കൈവീശി കാണിക്കുന്നു.) (മീര പരിഭ്രമിച്ച് ഹാന്‍ഡ് ബാഗ് തോളിലേക്ക് കേറ്റിയിട്ട് കടന്നു വരുന്നു.)
മീര : സംശയിച്ച് ഞാന്‍ വൈകിയോ
ആദി : (വാച്ച് നോക്കി) ഒരു പത്തു മിനുട്ട്
ആ പത്തു മിനുട്ടില്‍ ഞാന്‍ ചോദ്യങ്ങ ളുടെ കൊടുമുടി കയറി.
മീര : (സംശയിച്ച്) എന്തിന്.
ആദി : (ചിരിച്ച്) ഞാന്‍ മീര വരില്ലെന്നു കരുതി.
മീര : (ചിരിക്കുന്നു.)
സീന്‍ 5 B
ആദി : (ഒരു ബഞ്ച് ചൂണ്ടി കാട്ടി) നമുക്കങ്ങോട്ടു മാറിയിരിക്കാം.
മീര : ശരി (ഗൗരവം)
(രണ്ടു പേരും പോകുന്നു.)അടുത്തടുത്തായി ഇരിക്കുന്നു.
ആദി : (സംശയിച്ച്) എനിക്ക് എങ്ങനെ
തുടങ്ങണമെന്നറിയില്ല.
മീര : (സംശയിച്ച്) എന്തിനാണ് ഫോര്‍മാലിറ്റീസ്.
ആദി : (ചിരിച്ച്) അതല്ല.
മീര : (ചിരിച്ച്) പിന്നെ?
ആദി : (ഗൗരവം) ഒരു സെക്കന്റ് മാര്യേജിന് മീരയെ പോലുള്ള ഒരാളെ കാണുക
എന്നു വെച്ചാല്‍....
മീര : (ഗൗരവം) ഇതെന്റെ തീരുമാനമല്ല
അച്ഛന്‍ നിര്‍ബന്ധിച്ചപ്പോള്‍
കാണാമെന്നു കരുതി.
സീന്‍ 5 C
മീര : (സംശയിച്ച്) ഡോക്‌ടറുടെ ഭാര്യയുടെ
പേരെന്തായിരുന്നു. എന്തിനാണവര്‍
ഇങ്ങനെയൊരു കടും കൈ ചെയ്‌ത്
ആദി : (ചിരി) സ്വാഭാവികമായും എല്ലാ
പെണ്‍കുട്ടികള്‍ക്കും തോന്നുന്ന
സംശയം.
(ചിരിമായുന്നു, ഗൗരവം)അവള്‍ ലക്ഷ്‌മി വിടര്‍ന്ന കണ്ണുകളും നീണ്ട തലമുടിയുമുള്ള എപ്പോഴും
മ്ലാനമാകുന്ന മുഖവുമുള്ള ലക്ഷ്‌മി.
(എഴുന്നേല്‍ക്കുന്നു) കണ്ണുകള്‍ ചുവക്കുന്നു. (തുടക്കുന്നു.)
ആദി : വിവാഹത്തിനു രണ്ട് മൂന്ന് ആഴ്‌ചകള്‍ക്കു
ശേഷമാണ് ഞാനവളുടെ സ്വഭാവ
മാറ്റങ്ങള്‍ ശ്രദ്ധിച്ചത് ആദ്യ ആഴ്‌ചകളിലും
അങ്ങനെ തന്നെ. വീട്ടില്‍ നിന്നും
പിരിഞ്ഞു നിന്നതിന്റെയാകാം
എന്നു കരുതി.
മീര : (സംശയിച്ച്) എപ്പോളായിരുന്നു മരണം.
ആദി : ഒരു മാസമായി (വിഷമിച്ച്)
മീര : (ഗൗരവം) എന്തായിരുന്നു കാരണം.
ആദി : (വിഷമം) ഞാന്‍ മുമ്പ് പറഞ്ഞുവല്ലോ
അവളുടെ വീട്ടില്‍ ഡിസ്‌കസ് ചെയ്‌തു. അവര്‍ക്കും ഒന്നുമറിയില്ലായിരുന്നു. ഞാനവളുടെ കൂട്ടുകാരിയുടെ
വീട്ടിലന്വേഷിച്ചു. നികിത ലക്ഷ്‌മിയുടെ
ഭൂതകാലത്തിന്റെ കെട്ടഴിച്ചിട്ടു.ആദി : (പല്ലുകള്‍ കടിച്ച്) അവള്‍ മറ്റൊരാളെ
പ്രണയിച്ചിരുന്നു. വിവാഹത്തിനു ശേഷവും അവള്‍ക്കെന്നെ
ഒന്നു നോക്കാനോ എന്നോടു
സംസാരിക്കാനോ നേരമുണ്ടായിരുന്നില്ല.
മീര : (വാച്ചില്‍ നോക്കുന്നു) എനിക്ക് 12ന് മുമ്പ് അങ്ങെത്തണം.
ആദി : (ആലോചിച്ച് ) ശരി ഞാന്‍... ആദി എന്ന ഈ ങആആട കാരന് മീരയെ
വിവാഹം കഴിക്കാനാഗ്രഹമുണ്ട്.
മീര : (അതു പ്രതീക്ഷിക്കാത്ത മട്ടില്‍) ഞാനിറങ്ങുന്നു.
ആദി : (ചിരിച്ച്) എന്താണെങ്കിലും
yes or no വിളിക്കണം.
(മീര ഇറങ്ങുന്നു.)
സീന്‍ 6 A
രാത്രി
വാസുദേവന്റെ വീട്.വാസുദേവന്‍, ദേവകി, മീര സംസാരിക്കുന്നു.വാസുദേവന്‍ : (സംശയിച്ച്) നീ എന്തു തീരുമാനിച്ചു.മീര : (ആലോചിച്ച്) ശരി.
സീന്‍ 7 A
പകല്‍
നതാഷ, മീര സംസാരിക്കുന്നു.മീര : (ഗൗരവം) നമുക്കൊന്ന് നികിതയെ
വിളിക്കണം. അവര്‍ക്കറിയുന്ന കാര്യങ്ങള്‍
പറയട്ടെ. അവരുടെ വിവാഹം
കഴിഞ്ഞിരിക്കുന്നു.നതാഷ : (ഗൗരവം) അതു സാരമില്ല.
(ഫോണ്‍ ചെയ്യുന്നു)മീര : (സംശയിച്ച്) എന്തു പറഞ്ഞു വീട്
പാലക്കാട് കല്‍പാത്തി നമുക്കൊന്നവിടെ
വരെ പോകാം.ഓകെ.നതാഷ : (ആലോചിച്ച്) ശരി.
സീന്‍ 8A
പകല്‍
പാലക്കാട് കല്‍പാത്തി
കാര്‍ റോഡിലൂടെ പോകുന്നു.മീര കാര്‍ നിര്‍ത്തി വിലാസം ചോദിക്കുന്നു.ഒരു വീടിനു മുന്നില്‍ കാര്‍ നില്‍ക്കുന്നു. രണ്ടുപേരും ഇറങ്ങുന്നു.മീര : (സംശയിച്ച്) സ്ഥലം ഇതു തന്നെ.നതാഷ : (സംശയിച്ച്) വിളിക്കാം.
മീര : (ഭയന്ന്)
(ബെല്ലില്‍ ഞെക്കുന്നു.)വാതില്‍ തുറക്കുന്നു.ഒരാള്‍ ഇറങ്ങി വരുന്നു.അയാള്‍ സ്വയം പരിചയപ്പെടുത്തുന്നു.രമേശ് : ഞാന്‍ രമേശ് ഫോണില്‍ എന്നോടാണ്
സംസാരിച്ചത്.
(കൈകാട്ടി ) ഇരിക്കൂ.
രമേശ് : (ഗൗരവത്തില്‍) എന്താണറിയേണ്ടത്. ലക്ഷ്‌മിയെ കുറിച്ചാണ്. അവളൊരു
കിടിലന്‍ പെണ്ണായിരുന്നു. എന്തുചെയ്യാം
ആദിക്ക് അതിനുള്ള യോഗമുണ്ടായില്ല.
(ആലോചിച്ച്) ലക്ഷ്‌മിയുടെ ലാസ്റ്റ്
ഡേയില്‍ അവള്‍ നികിതയെ
ഒരുപാടു ഫോണില്‍ വിളിച്ചു പക്ഷെ അവള്‍ക്ക് ഫോണ്‍ അറ്റന്റ്
ചെയ്യാനായില്ല. കാരണം അന്ന്
ഞങ്ങളുടെ വിവാഹ മായിരുന്നു.
(തമാശയില്‍) എന്തിനാണവള്‍ വിളിച്ചതെ
ന്നറിയേണ്ടെ ഞാനാണവളെ പ്രണയിച്ചു
വഞ്ചിച്ചതെന്ന് നികിതയോടു പറയാന്‍
പുവര്‍ ഗേള്‍ അവള്‍ക്കു മരിക്കാനേ വിധി യുണ്ടായൊള്ളു. ഇവിടെ ഈ കേട്ടത് മറ്റൊ രിടത്തു ചെന്ന് വിളമ്പാം എന്നു വിചാരി ക്കരുത്. (ദേഷ്യത്തില്‍) ഇനി ഇവിടെ
വരാനോ സംസാരിക്കാനോ പാടില്ല.)
സീന്‍ 8 B
(മീരയും നതാഷയും മുഖാമുഖം നോക്കുന്നു.)
(അവര്‍ ഇറങ്ങുന്നു.)
(മുറ്റത്ത് ഒരു യുവതി വരുന്നു. സ്‌ത്രീത്വമുള്ള മുഖം ഒരു കാലത്ത് കത്തി നിന്നിരുന്നതാണെന്ന് തോന്നിക്കുന്നു.)അവള്‍ : (പതുക്കെ) ഞാന്‍ നികിത
മീര : (ആശ്വാസത്തോടെ) ഞാന്‍ മീര
ലക്ഷ്‌മിയെ കുറിച്ചറിയാന്‍ വന്നതാണ്. ഞാന്‍ ലക്ഷ്‌മിയുടെ ഭര്‍ത്താവ് ആദിയെ
വിവാഹം കഴിക്കാന്‍.....
നികിത : (നിസ്സഹായതയോടു കൂടിയുള്ള ചിരി.) കുട്ടി ഭാഗ്യവതിയാണ്. ആദി, (നിര്‍ത്തുന്നു) അയാള്‍
ഒരുത്തമ പുരുഷനാണ്. പാവം ലക്ഷ്‌മിക്ക് അയാളെ
മനസ്സിലാക്കാനായില്ല. കുട്ടിയ്‌ക്കെങ്കിലും കഴിയട്ടെ.
(അവര്‍ വീട്ടിലേക്കു കയറുന്നു. വാതിലടക്കുന്നു.)
സീന്‍ 9A
(മീരയും നതാഷയും കാറില്‍ കയറുന്നു. വീട്ടിലെത്തുന്നു.)മീര (തലകുനിച്ചിരിക്കുന്നു.) നതാഷാ I love him. ഞാന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. (ഒരു കണിക്കൊന്ന പൂവ് കാറ്റില്‍ പറക്കുന്നു.)
ശുഭം

No comments:
Post a Comment