Wednesday, August 12, 2009

സ്വപ്‌നം

സ്വപ്‌നം

M.P.RAGHURAJ

രാത്രി 2 മണിക്ക്‌ ഉറക്കത്തില്‍ നിന്നുണര്‍ന്നിട്ട്‌ ഒരു പാട്‌ കാലമായി. അമ്മയെ സ്വപ്‌നം കണ്ടു. അമ്മ മിര്‌ച്ച 6 വര്‍ഷം കഴിഞ്ഞു. ഇതുവരെ അമ്മ സ്വപ്‌നത്തില്‍ വന്നിട്ടില്ല.സ്ലീപിംഗ്‌ പില്‍സ്‌ എല്ലാ സ്വപ്‌നങ്ങളെയും അകറ്റും. ഇന്നലെ ഗുളിക കഴിച്ചതാണല്ലോ? എന്നിട്ടും!സ്വപ്‌നത്തില്‍ അമ്മ പറയുകയാണ്‌. ? ദാമോദരാ, നീയൊക്കെ വല്യ ആളായീല്ലെ, രാത്രി 10 മണി കഴിഞ്ഞാല്‍ ലാന്റ്‌ ഫോണും മൊബൈലും ഓഫാക്കിടും ല്ലെ?''?എടാ രോഗികളുടെ ദൈവമാണ്‌ ഡോക്‌ടര്‍. എന്നും അങ്ങനെയായിരിക്കണം.?അമ്മക്കെന്തറഇയാം? 3 മാസങ്ങള്‍ക്കു മുമ്പാണ്‌ ധര്‍മ്മപാലന്‍ ഡോക്‌ടറുടെ വീട്ടില്‍ രാത്രി 9 മണിക്ക്‌ വന്ന രോഗികള്‍ പെട്ടെന്ന്‌ കത്തി കാട്ടി എല്ലാം കവര്‍ന്നത്‌.അയാല്‍ സമയം നോക്കി. ഫ്രിഡ്‌ജില്‍ നിന്നും തണുത്ത വെള്ളം കുടിച്ചു. അടുത്ത്‌ ഭാര്യ സുഖനിദ്‌രയിലാണ്‌. മകള്‍ അമേരിക്കയിലാണ്‌. അവിടെ ഇപ്പോള്‍ എത്ര മണിയായിക്കാണുമോ എന്തോ?ഉറക്കം വരുന്നില്ല. പെട്ടെന്ന്‌ ആരോ വാതിലില്‍ മുട്ടുന്നു. ജനാല തുറന്നു നോക്കിയപ്പോള്‍ ഒരു സ്‌ത്രീയാണ്‌. ഓട്ടോക്കാരനുമുണ്ട്‌. സാര്‍ വീടുവരെ ഒന്നു വരണം. ന്റെ കുട്ടിക്ക്‌ ഒട്ടും വയ്യ.അതിനെ ഇങ്ങോട്ട്‌ കൊണ്ടരാനും വയ്യ.ഛെ നാശം പെട്ടെന്ന്‌ - സ്വപ്‌നം, അമ്മ, കുറ്റബോധം.രണ്ടും കല്‌പിച്ച്‌ അയാല്‍ സ്റ്റെതസ്‌കോപ്പും ചില മരുന്നുകളും തെരഞ്ഞെടുത്തു.ഉമ്മറ വാതില്‍ തുറക്കുന്ന ശബ്‌ദം കേട്ട്‌ 30 ലക്ഷം കൊടുത്ത്‌ എം.ബി.ബി.എസിന്‌ ചേര്‍ത്ത മകന്‍ ഇറങ്ങിവന്നു. അച്ഛന്‍ എങ്ങട്ടാ....ബ്‌റ്റിനെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല ട്ടൊ,വെറുതെ പോകാന്‍ നിക്കണ്ട.മോനേ അങ്ങനെ പറയരുത്‌ സാറിനെ ഇതുപോലെ ഞങ്ങള്‌ കൊണ്ടുവന്നാക്കാം. ഞങ്ങള്‌ പാവങ്ങളാ സാറേ ന്റെ കുട്ടി....മകനു പിന്നാലെ ഭാര്യയും വന്നു. അയാള്‍ തന്റെ സാമഗ്രികളുമായി ഓട്ടോറിക്ഷയില്‍ കയറി.ചോര്‍ന്നൊലിക്കുന്നൊരു ചെറ്റപ്പുരയുടെ മുന്നില്‍ വാഹനം നിന്നു. കീറിയ പുതപ്പിനുള്ളില്‍ ഒരു കുട്ടി കിടന്ന്‌ വിറക്കുന്നു. പൊള്ളുന്ന പനി. പനിയും പട്ടിണിയും കൂടി കുട്ടിക്ക്‌ ബോധം നശിച്ചിരിക്കുന്നു.ഒന്നുരണ്ടു ഗുളികകളും ഗ്ലൂക്കോസും കൊടുത്തപ്പോഴേക്കും അവള്‍ ജീവിതത്തിലേക്ക്‌ വന്നു. ആ ഉമ്മയുടെ മുഖത്തെ ആഹ്ലാദഭാവത്തില്‍ അയാള്‍ തന്റെ അമ്മയെ കണ്ടു.വര്‍ഷങ്ങള്‍ക്കു ശേഷം അന്നാദ്യമായി ഉറക്കഗുളികയില്ലാതെ ഉറക്കത്തിലേക്കു വഴുതിവീണു.ദാ.... അമ്മ. ദാമോദരാ യ്യ്‌പ്പളാ ഒരു ഡോക്‌ടറായത്‌.

No comments: