ശില്പ. കെ.പി. X-B
കവിത
ആത്മബന്ധം
ഭൂമിയിലല്ലാതെ എവിടെയുണ്ടിങ്ങനെ
ഒരു ആത്മബന്ധം
നറുപുഷ്പമായി വിടര്‍ന്നു
കൊഴിയുന്ന ആത്മബന്ധം
മനസുകള്‍ അടുക്കുമ്പോഴും പിരിയുമ്പോഴും
എന്നും എപ്പോഴും നിഴലായ്
ഉറങ്ങുന്ന രാവുകളെ തട്ടിയുണര്‍ത്തുന്ന
ഒരു ആത്മബന്ധം
മഴയായ് പെയ്യുന്ന സ്നേഹം
പുഴയായ് ഒഴുകുന്ന നന്മ
വാര്‍ദ്ധക്യം
ഊന്നുവടി ഒരിക്കല്‍ എന്‍ മിത്രമാകും
വൃദ്ധസദനം എന്റെ അഭയകേന്ദ്രമാകും
കോളാമ്പി എന്റെ കാവാലാകും
പിഞ്ചുപൈതലിന് ഹൃദയവും പേറി-
പിച്ചവെച്ചു നടക്കും ഞാന്‍
നരയെന്ന അതിഥി എന്റെ
നിത്യസന്ദര്ശകയാകും.
നമ്മുടെ നാട്ടിലെ റോഡുകള്‍ പോല്‍
എന്റെ മേല്‍ ചുളിവുകള്‍ വന്നു വീഴും
അന്നേക്കായ് ഇന്നേ നടന്നു തുടങ്ങട്ടെ ഞാന്‍.
വൃദ്ധസദനം എന്റെ അഭയകേന്ദ്രമാകും
കോളാമ്പി എന്റെ കാവാലാകും
പിഞ്ചുപൈതലിന് ഹൃദയവും പേറി-
പിച്ചവെച്ചു നടക്കും ഞാന്‍
നരയെന്ന അതിഥി എന്റെ
നിത്യസന്ദര്ശകയാകും.
നമ്മുടെ നാട്ടിലെ റോഡുകള്‍ പോല്‍
എന്റെ മേല്‍ ചുളിവുകള്‍ വന്നു വീഴും
അന്നേക്കായ് ഇന്നേ നടന്നു തുടങ്ങട്ടെ ഞാന്‍.
4 comments:
നന്നായി , ഇനിയും എഴുതുക..എഴുതി ത്തെളിയുക.
നല്ല വരികള്‍. ഇനിയുമെഴുതുക.
ആശംസകള്‍.
കവിത നന്നായി.
iread the poem. write more allthe best
Post a Comment