Wednesday, August 12, 2009

വിഷുക്കണി

വിഷുക്കണി

M.P.RAGHURAJ

ഭാര്യയും മക്കളും കോട്ടക്കലാണ്‌. അവളുടെ വീട്ടില്‍ നില്‍ക്കാന്‍ പറ്റിയ കാലം വെക്കേഷനു മാത്രമാണ്‌. കൊയമ്പത്തൂരില്‍ നിന്നും വിഷുക്കാലത്ത്‌ ചേച്ചിയും വരും. അയാള്‍ക്ക്‌ ഈ കൊല്ലം വിഷുവില്ല.പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പാണ്‌. 15 ന്‌ രാവിലെ 8 മണിക്ക്‌ നിലമ്പൂരിലെത്തണം. പെട്ടി വാങ്ങാന്‍. അവിടെ എത്തിയാലെ പോളിങ്ങ്‌ സ്റ്റേഷനും ഒപ്പം ഉള്ളവരേയും അറിയൂ. പ്രിസൈഡിങ്ങ്‌ ഓഫീസര്‍ - അതാണയാളുടെ പോസ്റ്റ്‌. ഒരു ബൂത്തിന്റെ മൊത്തം ചാര്‍ജ്ജ്‌. ഹാന്റ്‌ ബുക്ക്‌ പലതവണ മറിച്ചു നോക്കി. ഒരു പരിപൂര്‍ണ്ണത കിട്ടുന്നില്ല. ഉറക്കവും വരുന്നില്ല. പുറത്തുപോയി 2 എണ്ണം വീശി വന്നാലോ. വേണ്ട. ഭാരയും ഇവിടെ ഇല്ലാത്തതാണ്‌. പ്രായമായ അച്ഛനും അമ്മയും ജന്മനാ ബധിരനും മൂകനുമായ ഒരനിയനും മാത്രമാണ്‌ ഇപ്പോള്‍ വീട്ടിലുള്ളത്‌. കഴിച്ച വണ്ടി ഓടിക്കുന്നത്‌ അത്ര ശരിയല്ല. അത്‌ വേണ്ടെന്ന്‌ വച്ചു. അളിയനും പ്രിസൈഡിങ്ങ്‌ ആഫീസറാണ്‌. അദ്ദേഹത്തിന്റെ അടുത്ത്‌ ചെന്ന്‌ കമ്പൈന്‍ സ്റ്റഡി നടത്താന്‍ തീരുമാനിച്ചു. ഒരു വിധം ഐഡിയ കിട്ടി. വേട്ടിങ്ങ എല്ലാം കഴിഞ്ഞ്‌ ടോട്ടല്‍ നോക്കുമ്പോള്‍ 0 ആകുമോ എന്നാണ്‌ പേടി. കാരണം .യന്ത്രമല്ലെ!!പിറ്റേന്ന്‌ പ്രദീപ്‌ മാസ്റ്റര്‍ വിളിക്കുന്നു. മൂപ്പരും പ്രിസൈഡിങ്ങാണ്‌. എടാ ഒന്നിവിടം വരെ വാ. ഞാന്‍ രവീന്ദ്രനേയും വിളിച്ചിട്ടുണ്ട്‌. നമുക്ക്‌ ഒന്ന്‌ നോക്കാം.ഉടന്‍ ടൂവിലറുമെടുത്ത്‌ പ്രദീപിന്റെ വീട്ടില്‍. രാജീ്‌ ടീച്ചര്‍ സുസ്‌മേര വദനയായി. എത്ര പേര്‍ക്ക്‌ ചോറുവേണം. ഏയ്‌ ഒന്നും വേണ്ട എന്ന മറുപടി കാത്തു നില്‌കാതെ ഉണ്ടിട്ടു പോയാല്‍ മതി എന്നും പറഞ്ഞ്‌ ആ മിനുക്കു വേഷം അടുക്കളയിലേക്കു മറഞ്ഞു..മുറിയുടെ ഒരു മൂലയില്‍ കുറെ കമ്പിത്തിരിയും പടക്കവും കൂട്ടിയിട്ടിട്ടുണ്ട്‌. നാളെ വിഷുവാണല്ലൊ. ഞങ്ങള്‍ നാലു പേര്‌ കുന്നംകുളത്തുനിന്നും ഒന്നിച്ച്‌ എടുത്തതാണ്‌. നല്ല ലാഭമാണ്‌. അത്‌ അദ്ദേഹത്തിന്റെ ഒരു രീതിയാണ്‌. ലാഭം മാത്രം നോക്കിയുള്ള ഒരു ജീവിതം. ബ്ലെയ്‌ഡ്‌ , പലിശ തുടങ്ങ ഒരു പാട്‌ വ്യാപാരം അദ്ദേഹത്തിനുണ്ട്‌. പഠനം തുടങ്ങി. ഉച്ചയായി പപ്പടം കാച്ചുന്ന മണം മൂക്കിലേക്കടിച്ചപ്പോള്‍ പ്രദീപ്‌ മാസ്റ്റര്‍ എഴുന്നേറ്റു. അച്ഛന്റെ അടുത്ത് പോകാം .അദ്‌#േഹം തൊട്ടടുത്ത മറ്റൊരു കൊട്ടാരത്തിലാണ്‌. മകളുടെ വീട്ടില്‍. മകളും മരുമകനും ഗള്‍ഫിലാണ്‌. ടീഷര്‍ട്ടും ഇട്ട്‌ ചുറുചുറുക്കുള്ള ഒരു 80 കാരനാണച്ഛന്‍. അദ്ദേഹം സല്‍ക്കരിച്ചു . ടീച്ചര്‍ ചോറും തന്നു.പഠനം കഴിഞ്ഞ്‌ വീട്ടിലെത്തി. എങ്കിലും ടെന്‍ഷന്‍ ബാക്കി. കാരണം കിത്താബിലുള്ളത്‌ പഠിച്ചുള്ള എഴുത്തുപരീക്ഷയല്ലല്ലോ. ബൂത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ ഉടനുടന്‍ പരിഹാരം കാണമമല്ലോ. ഡയറിയില്‍ ഒരുവിധമെല്ലാം എഴുതിവെച്ചു. പത്രം, വീക്കിലി ഒന്നു മറിച്ചു നോക്കി. അതൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഉറക്കം വരാന്‍ ഒരു അവില്‍-25 കഴിച്ചു കിടന്നു. നാളെ വിഷുവാണ്‌. കണി കാണണം.4 മണി കഴിഞ്ഞ്‌ അമ്മയുടെ വിളികേട്ടാണ്‌ ഉണര്‍ന്നത്‌. കണി വെച്ചിട്ടുണ്ട്‌. കണ്ടൊ. മക്കളും ഭാര്യയും അടുത്തില്ല. ഏതായാലും കണ്ണുതിരുമ്മി എഴുന്നേറ്റു. ഉരുളിയില്‍ പാടത്തുണ്ടായ കണി വെള്ളരിക്കയും, ചക്കയും എല്ലാം പ്രതീക്ഷിച്ച്‌ ചെന്നിരുന്നു. അപ്രതീക്ഷിതമായി ഉരുളിയില്‍ കണ്ടത്‌ കണ്‍ട്രോള്‍ യൂണിറ്റും വോട്ടര്‍ പട്ടികയുമാണ്‌. ആദ്യമായി വിഷുക്കണി കണ്ട്‌ ഞെട്ടി നിലവിളിച്ചു. അമ്മ ഓടി വന്നു. അപ്പോഴും അയാള്‍ കണ്‍ട്രോള്‍ യൂണിറ്റ്‌ എന്നു ചൂണ്ടിപ്പറയുന്നുണ്ടായിരുന്നു. എന്താ നെണക്ക്‌, പ്രാന്താ? ഇത്‌ വെള്ളരിക്കയല്ലെ. അത്‌ ചക്കയല്ലെ എന്നെല്ലാം അമ്മ പറയുന്നുണ്ടായിരുന്നു

Tuesday, August 11, 2009

VEGETABLE CULTIVATION

VEGETABLE CULTIVATION BY NATURE CLUB














VIDHYARANGAM INAUGURATION


VIDHYARANGAM, ENGLISH AND HINDI CLUB INAUGURATION
BY MR. EDAPAL VISWAN

ENVIRONMENTAL DAY



ENVIRONMENTAL DAY

PRAVESANOTSAVAM


Monday, June 22, 2009

ജയില്‍പുള്ളി

ജയില്‍പുള്ളി
ഷിഹാബ്‌.വി.പി
(HSA, ENGLISH)
പകലിനെ
കണ്‍പോളകളില്‍തിരുകിയും
രാത്രിയെമടക്കിവെച്ചും
ഉറക്കം
ജനലഴികളില്‍തൂക്കിയിട്ടും
ഇരുള്‍ ചിത്രങ്ങളോട്‌
ഹസ്തദാനം ചെയ്‌തും
കാണാത്ത,അറിയാത്ത
രൂപങ്ങള്‍ക്ക്‌നിറം നല്‍കിയും മായ്ച്ചു
കളഞ്ഞും മതിലിന്നപ്പുറത്ത്‌
കൂടിപോകുന്നഗമര ജാഥയില്‍
നിന്നുംപഴയ
മുദ്രവാക്യങ്ങള്‍തെരഞ്ഞെടുത്തും.. .. .. .. .. ..

Wednesday, June 17, 2009

SSLC TOP IN THE SCHOOL

SSLC TOP IN SCHOOL
SMRUTHY PRABHA.K
A+ IN ALL SUBJECTS(SSLC 2009)

Monday, June 15, 2009

കിനാവ്‌

കിനാവ്‌
നബീല.കെ 9.ബി
ഇരുട്ടിനുള്ളില്‍ ഞാന്‍ എന്നും
കിനാവ്‌ കാണാറുണ്ട്‌
വീശിയടിക്കും കാറ്റിലൂടെ
ഒരു മാലാഖയെപോലെ
കാര്‍മേഘങ്ങളെ കീറിമുറിക്കും
ഒരു ചന്രക്കല പോലെ
ആത്മ നൊമ്പരങ്ങളില്ലാതെ
പരിഭവങ്ങളില്ലാതെ
ഒരു നല്ല നാളെയുടെ
ഓര്‍മ പോലെ
ഇരുട്ടിനുള്ളിലെ പൊന്‍വെളിച്ചം പോലെ
ഞാന്‍ എന്നും കിനാവ്‌ കാണാറുണ്ട്‌.



MAGAZINE RELEASE 'NILAYUM NILAVUM NILATHEZHUTHIYATH'






























Saturday, March 7, 2009

ഞാന്‍

ചില്ലടഞ്ഞ ജാലകത്തില്‍
ഒരു പറവയായി നീ
പകുതിയില്‍
നിന്നുപോയ ഗാനമായി
ഞാന്‍.
സൗമ്യ. 9 ഡി

കാത്തിരിപ്പ്‌

നീ വന്ന നാള്‍ മുതല്‍
എത്രവേഗമാണ്‌
കാലംകുതറിമാറിയത്‌
ഇന്നിപ്പേങറ്റ കരിന്തിരി
കത്തിത്തുടങ്ങിയിരിക്കുന്നു
സ്‌്‌നേഹം പകര്‍ന്ന്‌
അഗ്നി പടര്‍ത്താന്‍
നീയെവിടെ ?
സുചിത്ര. 9 ബി

രാത്രിയില്‍

ഇരുട്ടില് ‍ഞാനനാഥയായ്‌
ഹൃദയം
വിതുമ്പി,വെട്ടമില്ലല്ലോ
നിഴല്‍പോലും
നക്ഷത്രങ്ങള്
‍ഉപേക്ഷിച്ചുപോയ
രാത്രിമാത്രം
വരണ്ട കാറ്റില്‍എന്തോപറയാന്‍ തുടങ്ങി.
സുകൃത. 8 സി

Monday, February 9, 2009

YATHRA



മരിക്കാത്ത ഓര്‍മ്മകള്‍
SWAYAMPRABHA IX E
‍ബാംഗ്ലൂരിലേക്കുള്ള ആ യാത്ര മറക്കാന്‍ കഴിയാത്ത ഒന്നാണ്‌. നിശ്ചയിച്ചായിരുന്നില്ല പോയത്‌. തലേദിവസം അച്ഛനും അമ്മയും എന്തോ പറയുന്നുണ്ട്‌, ഞാനത്‌ ശ്രദ്ധിച്ചില്ല. പിന്നെയാണമ്മ പറഞ്ഞത്‌, നാളെ ബാംഗ്ലൂരില്‍ പോവുകയാണെന്ന്‌. ഇതു കേട്ട പാതി ഞാന്‍ ഡ്രസ്സെല്ലാം ബാഗിലാക്കി എന്നിട്ടു പോയി കിടന്നുറങ്ങി. നേരം ഇത്ര പെട്ടന്ന്‌ പുലര്‍ന്നോ ഞാന്‍ കണ്ണുതിരുമ്മി ക്ലോക്കിലേക്ക്‌ നോക്കി. ഏഴുമണി. ഞാന്‍ ധൃതിയില്‍ ചാടിയെണീറ്റു കുളിച്ചു പോവാന്‍ ഒരുങ്ങി നിന്നു. കുറ്റിപ്പുറം സ്റ്റേഷനില്‍ നിന്നാണ്‌ ട്രെയിന്‍ കയറിയത്‌. ഞായറാഴ്‌ചയായതുകൊണ്ടാണെന്ന്‌ തോന്നുന്നു ഭയങ്കര തിരക്ക്‌. ഏകദേശം ശ്വാസം മുട്ടുന്നത്‌ പോലെയുണ്ട്‌. ട്രെയിന്‍ സഞ്ചരിക്കാത്തതുപോലെയും. ദീര്‍ഘസമയത്തിനുശേഷമൊന്ന്‌ തിരക്കൊഴിഞ്ഞു. ഞങ്ങള്‍ക്ക്‌ സീറ്റ്‌ കിട്ടി. ഞാന്‍ ജനലിനടുത്താണ്‌ ഇരുന്നത്‌. പുറം ലോകത്തെ കാഴ്‌ചയില്‍ ഞാന്‍ മതിമറന്നിരുന്നുപോയി. ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ്‌ ഞാന്‍ സമയമറിയുന്നത്‌. പന്ത്രണ്ടുമണി. കാപ്പിയും, ചായയും അങ്ങനെ പലതുമായി വില്‍പനക്കാര്‍ വന്നിട്ടുണ്ട്‌. കാപ്പികുടിക്കാനുള്ള ആഗ്രഹം മനസിലുദിച്ചു. ആഗ്രഹം മനസ്സിലാക്കിയെന്നമട്ടില്‍ അച്ഛന്‍ കാപ്പി വാങ്ങിതന്നു.പിന്നീടുള്ള കുറെ സമയത്തെ ട്രെയിന്‍ യാത്ര എന്നെ ഹരംകൊള്ളിച്ചു. സന്ധ്യയായതറിഞ്ഞില്ല. കുന്നിന്‍ ചരിവിന്റെ വലതുവശത്തുകൂടെ ട്രെയിന്‍ ചാഞ്ഞും ചരിഞ്ഞും ചൂളമിട്ടുകൊണ്ടും പോയ്‌ക്കൊണ്ടിരുന്നു. സന്ധ്യമയങ്ങുംതോറും മഴക്കാറും കൂടി വന്നു. മഴപെയ്യാന്‍ തുടങ്ങിയതോടെ ഒരിളം തണുപ്പ്‌ പടര്‍ന്നു. ട്രെയിനിന്റെ ജനലഴികളില്‍ ഒളിഞ്ഞിരുന്ന ഗ്ലാസ്‌ താഴ്‌ത്തി. ആകെ ഒരിരുട്ടായി പുറംലോകം കാണപ്പെട്ടു. കുന്നിന്‍ ചരിവിലെ ഓലക്കുടിലുകളിലെ നാളെ എന്റെ കണ്ണിനെ വിസ്‌മയം കൊള്ളിച്ചു. ഏകദേശം കുന്നും, മലയും കടന്ന്‌ നഗരങ്ങളുടെ അടുത്തെത്തിയെന്ന്‌ തോന്നുന്നു. സൂര്യനുദിച്ചപോലെ, നിറയെ പ്രകാശം, ട്രെയിന്‍ നിശ്ചലമായി. അച്ഛനെന്നെ വിളിച്ചു. ഇറങ്ങ്‌. ഞാനെണീറ്റ്‌ പുറത്തേക്കു കടന്നു. കുളിരുനിറഞ്ഞ മഴ കയ്യില്‍ കുടയില്ല. എങ്കിലും നനയാതെ ഒരു ഷെഡില്‍ കയറി നിന്നു. അമ്മായിയും മകനും കൂടി ഞങ്ങളെ വിളിക്കാന്‍ വന്നിരുന്നു. താമസിയാതെ ഞങ്ങളവരുടെ കാറില്‍ കയറി അവരുടെ വീട്ടിലേക്ക്‌ തിരിച്ചു. മഴയായതിനാല്‍ പുറംലോകഭംഗി ആസ്വദിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വീടെത്തിയതറിഞ്ഞില്ല. ഞാന്‍ കാറില്‍ നിന്ന്‌ ചാടിയെണീറ്റ്‌ വീടിനുള്ളില്‍ കയറി. മേമയും കുട്ടിയും ഞങ്ങളെ ആഗതം ചെയ്‌തു. ചെറിയൊരു തലവേദനയെന്നെ അലട്ടിയിരുന്നു. ഞാന്‍ ഭക്ഷണം കഴിച്ചയുടനെ കിടന്നുറങ്ങി. ഉറക്കം വന്നതറിഞ്ഞില്ല. പിന്നെ സൂര്യപ്രകാശ രശ്‌മികള്‍ കണ്ണിനെ ഇക്കിളിയാക്കുമ്പോഴാണ്‌ ഞാന്‍ കണ്ണുമിഴിക്കുന്നത്‌.എങ്കിലും ഞാന്‍ ജനാലയോട്‌ ചേര്‍ന്നിരുന്നു. ഓര്‍മ്മകളോരോന്നായ്‌ പെറുക്കിയെടുത്തു. ഒരു മാലകോര്‍ക്കാനുണ്ട്‌. വിട പറയുമ്പോള്‍ ചെറിയൊരു സങ്കടം ഇളം കാറ്റ്‌ എന്നോടൊത്തുകൂടി പിന്നെ ഉറങ്ങി പുലര്‍ച്ചയായി ഉണര്‍ന്നു നോക്കുമ്പോള്‍ കുറ്റിപ്പുറം സ്റ്റേഷനിലെത്തിയിരിക്കുന്നു. ഓട്ടോയില്‍ ഞങ്ങള്‍ വീട്ടിലെത്തി. ബാംഗ്ലൂരിലേക്കുള്ള യാത്ര മറക്കാന്‌ കഴിയാത്ത ഒന്നായി. എന്തിന്‌! ഹൃദയസ്‌പര്‍ശിയായി ഇന്നും മരിക്കാതെ ഇനി ഒരിക്കലും മരണമില്ലാതെ എന്റെ ചില്ലിട്ടുവച്ച ഓര്‍മ്മകളില്‍ ഓടിക്കളിക്കുന്നു.

Saturday, January 17, 2009

A FAMILY

DHANUSH PRAKASH.P.T Std.X.E