Friday, March 28, 2014
Friday, March 7, 2014
പഠനവീടുകള്‍
പത്താംതരം
വിജ.ശതമാനം
ഉയര്‍ത്തുക എന്ന ലക്ഷ്യം
വെച്ച് തവനൂര്‍ കേളപ്പജി
ഹൈസ്കൂള്‍ വിജയഭേരി
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പഠനവീടുകള്‍
ആരംഭിച്ചു.നേഡറ്റ്,തവനൂര്‍,തൃപ്പാളൂര്‍,അയങ്കലം,കടകശ്ശേരി,വെള്ളാഞ്ചേരിഎന്നിവിടങ്ങളിലാണ്
പഠനവീടുകള്‍ വിജയകരമായി
നടന്നുകൊണ്ടിരിക്കുന്നത്.
ആദ്യഘട്ടത്തില്‍
രക്ഷിതാക്കള്‍ക്ക് ബോധവത്കരണക്ലാസും
,
രക്ഷിതാക്കള്‍ക്കും
കുട്ടികള്‍ക്കുംഉള്ള പഠനംരസകരം
വിജയം ഉന്നതം എന്നകൈപ്പുസ്തകവും
വിതരണംചെയ്തു.പിടിഎ
ജനപ്രതിനിധികള്‍ സന്നദ്ധപ്രവര്‍ത്തകര്‍
എന്നിവരുടെ സഹകരണത്തോടെ
കുട്ടികള്‍ താമസിക്കുന്ന
സ്ഥലങ്ങളില്‍ പ്രാദേശികയോഗങ്ങല്‍
നടത്തി.തുടര്‍ന്ന്
രക്ഷിതാക്കള്‍ മുന്‍കയ്യെടുത്ത്
സന്ധ്യാനേരത്ത് കുട്ടികള്‍ക്ക്
ഒരുമിച്ചിരുന്ന് പഠിക്കാന്‍
ആവശ്യമായ വീടുകള്‍ കണ്ടെത്തി.
അധ്യാപകര്‍
തയ്യാറാക്കിയ മൊഢ്യാള്‍
പ്രകാരം പ്രാദേശികമായി
വിദ്യാസമ്പന്നരായ നാട്ടുകാരുടെ
കൂടി സഹകരണത്തോടെയാണ്യാണ്
ഇപ്പോള്‍ പഠനവീടുകള്‍
നടന്നുവരുന്നത്.
കുട്ടികളിലും
രക്ഷിതാക്കളിലും ഉണ്ടായിട്ടുള്ള
ഈ ഗുണപരമായ മാറ്റംവിജയശതമാനത്തിലും
പ്രതിഫലിക്കുമെന്നാണ്
അധ്യാപകരുടെപ്രതീക്ഷ.
Subscribe to:
Posts (Atom)